ബെംഗളൂരു : നടൻ കിച്ച സുദീപിന്റെ അമ്മ സരോജ അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ജെപി നഗറിലെ വസതിയിൽ കൊണ്ടുവരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരോജ.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം . അമ്മയുടെ അസുഖത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് സുദീപ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങി എത്തിയത് .സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ നടക്കും.