ലക്നൗ : 25 വർഷം മുൻപുള്ള വിശ്വാസത്തിലേയ്‌ക്ക് മടങ്ങിയെത്തി ഷഹാബുദ്ദീൻ . ഉത്തർപ്രദേശിലെ സഹാറൻപൂർ നിവാസിയായ ഷഹാബുദ്ദീന്റെ കുടുംബം വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ മൗലവിമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇസ്ലാം മതം സ്വീകരിച്ചത് . ഹിന്ദു മതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അവർ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഷഹാബുദ്ദീൻ പറയുന്നത് .
അതിനു ശേഷം തന്റെ സഹോദരങ്ങൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത് മാനസികമായും ശാരീരികമായും തന്നെ തളർത്തിയെന്നും ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ അവർ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു . സഹോദരങ്ങളുടെ ഈ ക്രൂരതകളിൽ മടുത്താണ് ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സരസവയിലെ ദേവീക്ഷേത്രത്തിൽ ഹവനവും പൂജയും നടത്തിയാണ് ഷഹാബുദ്ദീൻ സനാതനധർമ്മത്തിലേയ്‌ക്ക് എത്തിയത്. ഹിന്ദു സംഘടനാ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകിയത്. പേരും അർജുൻ ശർമ്മ എന്നാക്കി മാറ്റി.
തന്റെ കുടുംബാംഗങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഇവയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.