ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയേക്കാൾ മികച്ച ബൗളർ പാകിസ്താൻ താരം നസീം ഷാ എന്ന് സഹതാരം. പാകിസ്താനായി ഒരു ഏകദിനവും നാല് ടി20യും കളിച്ച ഇഹ്സാനുള്ളയാണ് വലിയൊരു പ്രസ്താവന നടത്തിയത്. ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈയാളുന്ന താരമാണ് ജസ്പ്രീത് ബുമ്ര. പാകിസ്താന്റെ നസീം ഷാ ആദ്യ 20ൽ പോലുമില്ല. ഏകദിനത്തിൽ എട്ടാം സ്ഥാനത്താണ് ബുമ്രയുടെ സ്ഥാനം. എന്നാൽ നസീം ഷാ ആദ്യ അമ്പതിൽ പോലുമില്ലെന്നതാണ് വാസ്തവം. ടി20 ലോകകപ്പിൽ പരമ്പരയുടെ താരവും ജസ്പ്രീത് ആയിരുന്നു.
ഇതിനിടെയാണ് താരത്തിന്റെ പ്രസ്താവന പുറത്തുവന്നത്. നിങ്ങൾ അത് നോക്കൂ, ജപ്രീത് ബുമ്രയെക്കാളും മികച്ച ബൗളർ നസീം ഷായാണ്. അദ്ദേഹവും 2022 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്നു. കളിക്കാർക്ക് ചിലപ്പോൾ പരുക്കൻ അനുഭവങ്ങളിലൂടെ പോകേണ്ടിവരും. എന്നാലും നസീം ആണ് മികച്ച താരം. അതേസമയം ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. താരത്തിന് ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റാണ് നേടാനായത്.
Naseem Shah is better than Bumrah: Ihsanullah (Pakistani cricketer) 😂😂 pic.twitter.com/lw91kJl9oK
— Varun Giri (@Varungiri0) October 19, 2024