കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്‌ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ കലിപ്പിലായത്. കാെമ്പന്മാരുടെ രണ്ടാം ഗോൾ പിറന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അണപൊട്ടി. ജീസസ് ജിമിനസ് ആണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
ആരാധകരുടെ ആവേശമേറിയതോടെ തൊട്ടപ്പുറത്തെ സ്റ്റാൻഡിലുണ്ടായിരുന്നു മുഹമ്മദൻസ് ക്ലബിന്റെ ഫാൻസ് രോഷം പൂണ്ട് ബ്ലാസ്റ്റേഴ് ആരാധകർക്ക് നേരെ കുപ്പിയും ചെരുപ്പും മറ്റും വലിച്ചെറിയുകയായിരുന്നു. കൈയേറ്റത്തിനും ശ്രമമുണ്ടായി. ചിലർ മൈതാനത്തേക്കും ഇവ വലിച്ചെറിഞ്ഞു. ചിലർ സുരക്ഷാ വേലിയിൽ കയറിയിരുന്നു ആക്രോശിക്കുന്നതും കാണാമായിരുന്നു.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ മുഹമ്മദൻസ് ആരാധകർക്ക് നേരെ വിമർശനവും ഉയർന്നു. ഇവരുടെ അതിക്രമത്തെ തുടർന്ന് മത്സരം അല്പ നേരം നിർത്തിവച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഇത് നിയന്ത്രണ വിധേയമാക്കിയത്. റഫറിമാരുടെ തീരുമാനവും ആരാധകരെ ചൊടിപ്പിച്ചു. മത്സരം 2-1 ആണ് കൊമ്പന്മാർ ജയിച്ചത്.
Mohammedan fans throwing stones and bottles at Kerala Blasters supporters.
Worst! #isl #kbfc pic.twitter.com/fpBYOLiHay
— Hari (@Harii33) October 20, 2024