ഭീകരൻ യഹിയ സിൻവറിനെ വാഴ്‌ത്തുന്നവരും ഭീകരരെന്ന് എക്സ് മുസ്ലീമും ആക്റ്റിവിസ്റ്റുമായ ആരിഫ് ഹുസൈൻ തെരുവത്ത്. കഴിഞ്ഞ ദിവസം ഹമാസ് തലവന് കേരളത്തിൽ മയ്യത്ത് നിസ്കാരം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അൽഖ്വയ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ മയ്യത്ത് നിസ്കാരത്തിന് സാക്ഷ്യം വഹിച്ച കാര്യവും ആരിഫ് ഹുസൈൻ ജനം ഡിബേറ്റിൽ ചൂണ്ടിക്കാട്ടി.
” മയ്യത്ത് നിസ്കാരം തടയാൻ ശ്രമിച്ചാൻ ആരാധന സ്വാതന്ത്ര്യം തടഞ്ഞു എന്ന രീതിലാണ് ഇന്ന് വളച്ചൊടിക്കുക. 2011ലാണ് അമേരിക്ക നടത്തിയ ഭീകരവേട്ടയിൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടത്. അന്ന് ഞാൻ വിശ്വാസിയാണ്. വെള്ളിയാഴ്ച പള്ളിയിൽ ജുമ കഴിഞ്ഞ് ഒരു അനൗൺസ്മെന്റ് വന്നു. നമ്മുടെ ഒസാമ ബിൻലാദൻ മരിച്ചിട്ടുണ്ട് മയ്യത്ത് നിസ്കരിക്കണം എല്ലാവരും നിക്കണം എന്നായിരുന്നു അനൗൺസ്മെന്റ്. ഉസ്താദിന്റെ വകയായിരുന്നു ആഹ്വാനം.
അന്ന് ഞാൻ വിശ്വാസിയാണെങ്കിലും അത് എങ്ങനെ ശരിയാകുമെന്ന ചിന്തയാണ് മനസിൽ വന്നത്. ഭീകരവാദിക്ക് മയ്യത്ത് നമസ്കരിക്കാൻ വിളിച്ചത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാൻ അവിടെ നിന്ന് നിസ്കരിക്കാതെ തിരിഞ്ഞ് നടന്നു. കുറേയാളുകൾ ഭീകരന്റെ നിസ്കാരിത്തിൽ പങ്കെടുക്കുകയും ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വ ഭരണത്തിന് പണി കൊടുത്ത ഒസാമ ബിൽലാദന് വേണ്ടി നമ്മുക്ക് ഇതെങ്കിലും ചെയ്യണ്ടേ എന്ന രീതിയിൽ കുറേകാര്യങ്ങൾ പറഞ്ഞാണ് നിസ്കാരം തുടങ്ങിയതെന്നും ആരിഫ് ഹുസൈൻ ഓർമിച്ചു.
മുൻപ് ഇത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. അന്ന് ഏത് പള്ളിയാണ് പള്ളിയുടെ അഡ്രസ് തരൂ എന്ന് പറഞ്ഞാണ് നേരിടാൻ വന്നത്. 2011 ൽ നിന്നും മാറി 2024 ലും നമ്മൾ കാണുന്നത് ഇത് തന്നെയാണ്. ഇപ്പോൾ ഭീകരന് വേണ്ടി മയ്യത്ത് നിസ്കരിച്ച് അവര‍് തന്നെ ഫോട്ടോ പ്രചരിപ്പിക്കുന്നു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. ഇതേ കാര്യം തന്നെയാണ് ഞാനും അന്ന് പറഞ്ഞത്. ഈ വിഷയം ചർച്ച ചെയ്യാൻ പോലും മറ്റ് മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും”- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടി.