അങ്കാറ: തുർക്കിയിൽ വൻ ഭീകരാക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റതായും മൂന്ന് പേർ കൊല്ലപ്പെട്ടതായും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഒരുകൂട്ടം ഭീകരർ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതിൽ ചാവേറായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം.
ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും അലി യെർലികായ വ്യക്തമാക്കി.
YENİ BİLGİ-1
Türk Havacılık ve Uzay Sanayii AŞ. (TUSAŞ) Ankara Kahramankazan tesislerine yönelik terör saldırısında 2 terörist etkisiz hale getirilmiştir.
Saldırıda maalesef 3 şehidimiz, 14 yaralımız var.
Şehitlerimize Allah’tan rahmet; yaralılarımıza acil şifalar diliyorum.…
— Ali Yerlikaya (@AliYerlikaya) October 23, 2024
അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുർദിഷ് ഭീകരരും ഇതിനുമുമ്പ് തുർക്കിയിൽ ഭീകരാക്രമണം നടത്തിയിട്ടുണ്ട്.