വനിത ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം; സിക്കിമിനെ വീഴ്ത്തിയത് പത്തുവിക്കറ്റിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിത ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം; സിക്കിമിനെ വീഴ്‌ത്തിയത് പത്തുവിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ സീനിയർ വനിത ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കീഴടക്കിയത്. 74 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിം​ഗിനിറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നർ വിനയയുടെ ബൗളിം​ഗ് മികവാണ് വളരെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തിൽ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് 35 റൺസെന്ന നിലയിലേക്ക് തകർന്നടിയുകയായിരുന്നു.

കളിയുടെ ഒരു ഘട്ടത്തിലും അവർക്ക് പിന്നീട് കരകയറാനുമായില്ല. ആദ്യ അഞ്ച് വിക്കറ്റുകളിൽ നാലും വീഴ്‌ത്തി സിക്കിമിന്റെ ബാറ്റിം​ഗ് തകർച്ചയ്‌ക്ക് തുടക്കമിട്ടത് വിനയയാണ്. നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്താണ് വിനയ നാല് വിക്കറ്റ് സ്വന്തമാക്കിയത്. സജന ഒരു വിക്കറ്റും നേടി.സിക്കിമിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 73 റൺസിൽ അവസാനിച്ചു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനായാസം ലക്ഷ്യത്തിലെത്തി. 37 റൺസോടെ ദൃശ്യയും 34 റൺസോടെ ക്യാപ്റ്റൻ ഷാനിയും പുറത്താകാതെ നിന്നു.

Tags: t20NATIONALWomenskeralasenior
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies