സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമർശം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായതോടെ തെന്നിന്ത്യൻ നടി സായി പല്ലവി വെട്ടിലായി. 2022 ജനുവരിയിൽ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് പുതിയ ചിത്രം അമരൻ എത്തുന്നതിനിടെ വീണ്ടും പ്രചരിക്കുന്നത്. ഇന്ത്യൻ സൈന്യം ഭീകരസംഘടനയെന്ന വിശേഷണമാാണ് താരത്തെ വിവാദത്തിലാക്കുന്നത്.
പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീകരസംഘടനയായാണ് കാണുന്നത്. പക്ഷേ ഞങ്ങൾക്ക് അത് അവരാണ്. ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്. എനിക്ക് വയലൻസുകളെക്കുറിച്ച് മനസിലാകുന്നില്ല—എന്നായിരുന്നു പരാമർശം. ഇത് വീണ്ടും വൈറലായതോടെ നടിക്കെതിരെ വിമർശനവും രൂക്ഷമായി. ഇന്ത്യയെ ഭീകരറെന്ന് കരുതാൻ നമ്മൾ എപ്പോഴെങ്കിലും മറ്റുള്ള രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് അതിക്രമിച്ച് കയറിയിട്ടുണ്ടോ? എന്നാണ് മിക്കവരും തുറന്നടിക്കുന്നത്.
അതിർത്തിക്കപ്പുറത്തുള്ള നിരപരാധികളെ ദ്രോഹിക്കാനല്ല, നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനാണ് ഇന്ത്യൻ സൈന്യം ഉള്ളതെന്ന് അവൾക്ക് ധാരണയില്ല- എന്നും നടിക്കെതിരെ ചിലർ പൊട്ടിത്തെറിച്ചു. അമരൻ എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്.
When the terrorists from Pakistan made multiple attacks on India in the past by invading into our territory, they were obviously brainwashed with the statement as shown in the trailer. One can understand that and that’s how they will think.
But the video clip of Sai Pallavi’s… pic.twitter.com/1ICGiWoZsB
— Raghu Rajaram (@RaghuTweetbook) October 25, 2024















