ഇന്ത്യയുമായി ഏറെ വൈകാരിക ബന്ധം പുലർത്തുന്ന വ്യക്തിയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ . പലപ്പോഴും ഇന്ത്യയെ പ്രശംസിച്ചും , മോദി സർക്കാരിനെ അഭിനന്ദിച്ചും കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചിട്ടുണ്ട്.ഇപ്പോൾ കുടുംബത്തിനൊപ്പം ഇന്ത്യയിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് കെവിൻ .
ഇന്ത്യയിലെ എക്സ്പ്രസ് വേയുടെ ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ‘ അവിശ്വസനീയം , ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ ‘ എന്ന കുറിപ്പോടെയാണ് അതിമനോഹരമായ ഇന്ത്യൻ റോഡിന്റെ ദൃശ്യം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്ൻ.
നിലവിൽ രാജസ്ഥാൻ സന്ദർശനത്തിലാണ് കെവിൻ . അവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും , തന്റെ മക്കൾ ഇന്ത്യയിലെ കാഴ്ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. തന്റെ കുട്ടികളും തന്നെപ്പോലെ ഭാരതമാതാവിനെയും ഇന്ത്യയിലെ ആളുകളെയും സ്നേഹിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേരത്തെ കെവിൻ പറഞ്ഞിരുന്നു.
https://x.com/i/status/1849373944081474001