ബെംഗളൂരു: നായയയെ കല്ലെടുത്തെറിഞ്ഞതിന്റെ പേരിൽ മലയാളി യുവതിയെ നാട്ടുകാർ ആക്രമിച്ചതായി പരാതി. ബെംഗളൂരുവിലെ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതോടെ യുവതിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടർന്നുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചുവെന്ന് യുവതി പറഞ്ഞു. മർദ്ദിച്ച ചിലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് എഫ്‌ഐആറിൽ നിന്നും ഈ പേര് ഒഴിവാക്കി. ഇതേത്തുടർന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി യുവതി പറഞ്ഞു.