ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾ പോലും നഷ്ടമായി; സീറ്റ് വിഭജനത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾ പോലും നഷ്ടമായി; സീറ്റ് വിഭജനത്തിൽ മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 07:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചയിൽ അന്തിമ തീരുമാനമാകാത്തതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പാർട്ടി അജണ്ടകൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, അർഹതയുള്ളതിലും കുറവ് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചതെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

സീറ്റ് വിഭജനത്തിൽ എത്രയും വേഗം തീരുമാനങ്ങൾ എടുക്കുന്നതിനായി ശിവസേന ഉദ്ധവ് പക്ഷം നേതാക്കളെ കാണാൻ നിയമസഭാ കക്ഷി അദ്ധ്യക്ഷൻ ബാലാസാഹബ് തോറട്ടിന് രാഹുൽ നിർദേശം നൽകി. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് രാഹുൽ തന്റെ അതൃപ്തി പരസ്യപ്പെടുത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നഷ്ടപ്പെട്ടു എന്നതിന് പുറമെ, വിജയസാധ്യതയുള്ള ഉറച്ച സീറ്റുകൾ നഷ്ടപ്പെടുത്തി എന്നതിലാണ് രാഹുൽ കൂടുതൽ അതൃപ്തി അറിയിച്ചതെന്നാണ് വിവരം. മഹാരാഷ്‌ട്രയ്‌ക്ക് പുറമെ ജാർഖണ്ഡ് സീറ്റ് വിഭജനത്തിലും രാഹുൽ സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. നിലവിൽ മുംബൈ, വിദർഭ മേഖലകളിലെ നിരവധി സീറ്റുകളുടെ കാര്യത്തിൽ ഇപ്പോഴും ശിവസേനയും കോൺഗ്രസും തർക്കം തുടരുകയാണ്.

കോൺഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം, എൻസിപി എന്നിവർ 85 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രാഹുൽ രൂക്ഷ വിമർശനം ഉയർത്തിയത്. 33 സീറ്റുകളുടെ കാര്യത്തിലാണ് ഇനി അന്തിമ തീരുമാനത്തിൽ എത്താനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കോൺഗ്രസിന് സാധിച്ചുവെന്നും, അതിനാൽ കൂടുതൽ സീറ്റുകൾക്ക് അർഹത ഉണ്ടെന്നുമുള്ള നിലപാടും രാഹുൽ യോഗത്തിൽ ആവർത്തിച്ചിട്ടുണ്ട്.

Tags: Rahul GandhiFEATURED2Maharashtra Electionunhappy with state leadersseat-sharing delay
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies