ദേവര സിനിമയിലെ ‘ചുട്ടമല്ലേ’ എന്ന ഗാനം യൂട്യൂബിൽ മാത്രമല്ല, റീലുകളുടെ ലോകത്തും തരംഗമാണ്. ജൂനിയർ എൻടിആറും ജാൻവി കപൂറും തകർത്തഭിനയിച്ച ചിത്രത്തിലെ ‘ചുട്ടമല്ലേ’ ഗാനത്തിന് വലിയൊരു വിഭാഗം ആരാധകരുമുണ്ട്. ഭാഷാഭേദമന്യേ ജനപ്രീതി നേടിയ ഗാനത്തിലെ പ്രധാന ആകർഷണം നടി ജാൻവി കപൂറിന്റെ പ്രകടനം തന്നെയായിരുന്നു. ഗാനത്തിലെ രംഗങ്ങളെ ഓർമിപ്പിക്കുന്ന വിധം യൂട്യൂർ ഇഷാനി കൃഷ്ണ ചെയ്ത റീലാണ് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗാവുന്നത്.
View this post on Instagram
കഴിഞ്ഞ ദിവസം ഇഷാനി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ‘ചുട്ടമല്ലേ’ ഗാനത്തിന്റെ റീൽ ഇതിനോടകം 3.3 മില്യൺ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തുന്നത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ഇഷാനി കൃഷ്ണ. വൺ എന്ന മമ്മൂട്ടി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇഷാനിയുടെ യൂട്യൂബ് വീഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്.