വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. താരത്തിന്റെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് പ്രിയം. ഇപ്പോഴിതാ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തുന്ന വിക്രാന്ത് മാസിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതം ആസ്പദമാക്കി എത്തുന്ന ത്രില്ലർ ചിത്രത്തിൽ വിക്രാന്ത് മാസിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .
‘ ഹൃദയത്തിന് മാത്രമേ സംസാരിക്കാനോ കേൾക്കാനോ കഴിയൂ‘ എന്ന കുറിപ്പോടെ നിർമ്മാതാവ് മഹാവീർ ജയിനാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് . ശ്രീ ശ്രീ രവിശങ്കർ ഗുരുജി സമാധാനത്തിന്റെ സ്ഥാപകനായാണ് അറിയപ്പെടുന്നത് . കൊളംബിയയുടെ 52 വർഷത്തെ ആഭ്യന്തര യുദ്ധത്തിന് അദ്ദേഹം മധ്യസ്ഥത വഹിക്കുകയും പരിഹരിക്കുകയും ചെയ്തു.
ഇത് കേന്ദ്രീകരിച്ചായിരിക്കും സിനിമ മുന്നോട്ട് പോവുക. ചിത്രത്തിൽ ഇംഗ്ലീഷ് സിനിമാ താരങ്ങളും ഉണ്ടാകും.ചിത്രം ഇംഗ്ലീഷിലും സ്പാനിഷിലും നിർമ്മിക്കും. വിവിധ അന്താരാഷ്ട്ര, ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും.
ലോസ് ഏഞ്ചൽസ്, യുഎസ്എ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരും അക്കാദമി അവാർഡ് ജേതാക്കളുമായ ആളുകളാണ് സപ്പോർട്ടിംഗ് കാസ്റ്റും ക്രൂവുമായി എത്തുന്നത് .