ആലപ്പുഴ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ മെജോ മൈക്കിളാണ് പിടിയിലായത്. രാമങ്കരി സ്വദേശിയിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.
സൈബർ സെല്ലിന്റ സഹായത്തോടെ രാമങ്കരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ഇയാൾ വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നതായാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.