ആരാധകരുടെ തലയാണ് എം.എസ് ധോണി. സോഷ്യൽ മീഡിയയിൽ പതിവായി ട്രെൻഡിംഗിൽ വരുന്നൊരു പ്രയോഗമാണ് Thala for a Reason. ഇതൊരു പരിഹാസമാണോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നായിരുന്നു ധോണിയുടെ പ്രതികരണം. എന്നാൽ ഈ പ്രയോഗം പിന്നീട് ആരാധകർ തനിക്ക് അനുകൂലമാക്കിയെന്ന് പറയുകയാണ് ധോണി. ആരാധകരെ വാനോളം പ്രശംസിക്കാനും ആരാധകരുടെ തല മറന്നില്ല.
“Thala for a Reason എന്നതിന് പിന്നിലെ കാരണം എനിക്കറിയില്ല, പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ വൈറലാണെന്ന് എനിക്കറിയാം. എന്റെ കാല് വാരാൻ തുടങ്ങിയോ എന്നറിയില്ല. എന്നാൽ, ആരാധകർ അത് എനിക്കനുകൂലമായി. എനിക്ക് വിശ്വസ്തരായ ഒരു ആരാധകവൃന്ദമുണ്ട്, ആരെങ്കിലും എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞാൽ, എനിക്ക് വാ തുറക്കുകയോ ഒന്നും പറയുകയോ ചെയ്യേണ്ടതില്ല.
അവർ അത് കൈര്യം ചെയ്തോളും. ഞാൻ ശാന്തമായി ഉറങ്ങും, എന്റെ ജീവിതം ആസ്വദിക്കും, നല്ല ക്രിക്കറ്റ് കളിക്കും, ”—അദ്ദേഹം പറഞ്ഞു.ഐപിഎൽ 2025ൽ സിഎസ്‌കെ ജഴ്‌സി അണിയാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട് അടുത്ത കുറച്ച് വർഷങ്ങൾ ഒരു ക്രിക്കറ്ററായി തനിക്ക് ആസ്വദിക്കാൻ ആഗ്രഹമുണ്ടെന്ന് ധോണി സ്ഥിരീകരിച്ചു.















