പിതാവ് ബാബ സിദ്ദിഖിയുടെ മരണം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വല്ലാതെ തളർത്തിയെന്ന് സീഷാൻ സിദ്ദിഖി. 12-നായിരുന്നു എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി അക്രമികളുടെ വെടിയേറ്റ് കാെല്ലപ്പെടുന്നത്. മകൻ സീഷാന്റെ ഓഫീസിന് മുന്നിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ലോറൻസ് ബിഷ്ണോയ് ഗാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൽമാനുമായുള്ള ചങ്ങാത്തമാണ് കാെലയിലേക്ക് നയിച്ചതെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സീഷാൻ സൽമാന്റെ അവസ്ഥ വ്യക്തമാക്കിയത്.
ആ സംഭവത്തിന് ശേഷം സൽമാൻ ഭായ് വളരെ അസ്വസ്ഥനാണ്. എന്റെ പിതാവും സൽമാൻ ഭായിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവർ സഹോദരങ്ങളെ പോലെയായിരുന്നു. പിതാവിന്റെ മരണ ശേഷം ഭായ് ഞങ്ങളെ കുടുംബത്തെ ഏറെ പിന്തുണച്ചു. ഞങ്ങൾക്കൊപ്പം നിന്നു. രാത്രിയും പകലും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ആ സംഭവത്തിന് ശേഷം അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കുന്നില്ലെന്ന കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണ എന്നുമുണ്ട്. അത് തുടരും—-സീഷാൻ പറഞ്ഞു.















