ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി

ഞാൻ അവിടെ പോയത് നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാൻ വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാൻ അവിടെ പോയത് നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ സത്യമറിയില്ല. സിബിഐ വരണം, ഞാൻ നേരിടാൻ തയ്യാറാണ്. കേരളത്തിലെ മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിമാരുമടക്കം പലരും ചോദ്യം ചെയ്യപ്പെടാൻ ഇടയാകുമെന്ന ഭയം അവർക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ തിരുവമ്പാടി അവരുടെ സത്യം പറയട്ടെ പാറമേക്കാവ് അവരുടെ സത്യം പറയട്ടെ സുരേഷ് ഗോപി പറഞ്ഞു.

ആ കളക്ടറെയും കമ്മീഷണറെയും ഒരു കാരണവശാലും ഇവിടെ നിന്ന് മാറ്റരുതെന്ന് പൂരത്തിന് ശേഷവും പിറ്റേന്നും മാദ്ധ്യമങ്ങളോട് ഞാൻ പറഞ്ഞിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പൂരത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഇത് പറഞ്ഞത്. 2025 ലെ പൂരം ഇവരെ രണ്ട് പേരെയും നിർത്തി എങ്ങനെ ഭംഗിയായി നടത്താമെന്ന് ജനങ്ങളുടെ മുൻപിൽ തെളിയിച്ചിരിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞതാണെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.

കരുവന്നൂരിലെ തസ്‌കരൻമാർ ചേലക്കരയിലും ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അക്കരെയും ഇക്കരെയുമില്ലാതെ ചെമ്പ് ഉരച്ചുനോക്കാൻ നടക്കുന്ന മഹാൻമാർ ഇവിടെയുമില്ലേയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ചേലക്കരയിലൂടെ കേരളം മുഴുവൻ ബിജെപി എടുക്കും. അതിനാണ് കെ ബാലകൃഷ്ണൻ തുടക്കം കുറിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കരുവന്നൂരിലെ വിഷയങ്ങളിലേക്ക് പെട്ടന്ന് എടുത്തു ചാടിയതല്ല. പദയാത്രയ്‌ക്ക് മുൻപു തന്നെ ഒരു വ്യക്തിയെന്ന നിലയിൽ അവിടെ പോയി ഇടപെടാൻ പറ്റുന്ന കേസിലെല്ലാം ഇടപെട്ടു. മാവേലിക്കരയിലെ സഹകരണ സ്ഥാപനത്തിലെ കോൺഗ്രസ് ഭരണസമിതി നടത്തിയ തട്ടിപ്പ് ചോദ്യം ചെയ്ത് മാത്രമാണ് താൻ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Suresh Gopiഎൻഡിഎസുരേഷ് ഗോപികരുവന്നൂർകെ. ബാലകൃഷ്ണൻതൃശൂർ എംപിചേലക്കര നിയോജകമണ്ഡലം
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies