കൊല്ലം: മലയാളിയായ കോളജ് അദ്ധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. ശ്രുതിയുടെ മരണത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിഷം കഴിച്ച ചെമ്പകവല്ലിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. അന്വേഷണം തനിക്കെതിരെയാണെന്ന് ബോദ്ധ്യമായതോടെയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്.കോയമ്പത്തൂര്‍ പെരിയനായ്‌ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയെന്നും ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ കോളേജിലെ അദ്ധ്യാപികയായിരുന്നു ശ്രുതി.
ഇതിൽ തൃപ്തയാകാതിരുന്ന ഭർതൃ മാതാവ് ശ്രുതിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഇക്കാരണം പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിനെതിരെ ആരോപണങ്ങളില്ലെങ്കിലും വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.