ഇടതും വലതുമല്ല,മൂന്നാം ശക്തി വേണമെന്ന് ജനങ്ങൾ തീരുമാനിച്ചു;വിശ്വാസികൾ പ്രതിഷേധിച്ചപ്പോൾ മുരളീധരനും സുനിൽ കുമാറും എവിടെയായിരുന്നു: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതും വലതുമല്ല,മൂന്നാം ശക്തി വേണമെന്ന് ജനങ്ങൾ തീരുമാനിച്ചു;വിശ്വാസികൾ പ്രതിഷേധിച്ചപ്പോൾ മുരളീധരനും സുനിൽ കുമാറും എവിടെയായിരുന്നു: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഇടതും വലതും അല്ല, മൂന്നാമതൊരു ജനശക്തി വേണമെന്ന് കേരളജനത തീരുമാനിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് -വലത് പാർട്ടികൾ മാത്രം മതിയെന്ന് ചിന്തിച്ചിരുന്ന ജനങ്ങൾ, അതല്ല മൂന്നാമതൊരു ശക്തി മുന്നോട്ട് വരണമെന്ന് ചിന്തിച്ചിരിക്കുന്നുവെന്നും അതിന്റെ ഉദാഹരണമാണ് സുരേഷ് ​ഗോപിയുടെ വിജയമെന്നും കെ സുരേന്ദ്രൻ‌ പറഞ്ഞു. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ചർച്ച ചെയ്യേണ്ട ഒരു വിഷയവും ചർച്ച ചെയ്യാൻ‌ വി.ഡി. സതീശനോ പിണറായി വിജയനോ സാധിക്കുന്നില്ല. അവർ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. പൂരം കലക്കിയതിന് സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. പൂരം കലക്കിയത് പിണറായി വിജയനാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാണ് പൂരം കലക്കാൻ പദ്ധതിയിട്ടത്.

ശബരിമല തീർത്ഥാടനം തകർക്കാൻ നോക്കുന്നത് പോലെയാണ് അവർ പൂരം കലക്കാനും ശ്രമിച്ചത്. വിശ്വാസികൾ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ട് മുരളീധരനും സുനിൽ കുമാറും എത്താതിരുന്നത്. അറിഞ്ഞ ഭാവം നടിക്കാത്തത് എന്തുകൊണ്ടാണ്. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാൻ ശ്രമിച്ചപ്പോൾ‌ ഒരു കോൺ​ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ഉണ്ടായിരുന്നില്ല. അവിടെ ശക്തമായി പ്രതിഷേധിക്കാൻ ബിജെപി മാത്രമാണ് ഉണ്ടായിരുന്നത്. കാരണം ആചാരങ്ങൾ ആര് ലംഘിക്കാൻ ശ്രമിച്ചാലും അവരെ നേരിടാൻ ബിജെപി ഉണ്ടായിരിക്കും.

പൂരം കലക്കിയത് പിണറായി ആണെന്ന് പറയാനുള്ള ധൈര്യം വി ഡി സതീശന് ഇല്ലാത്തത് എന്താണ്. കേരളത്തിലെ എല്ലാ ക്രൈസ്തവ സംഘടനകളും ഇന്ന് കോൺ​ഗ്രസ് വിട്ടിരിക്കുകയാണ്. പാറ പോലെ ഉറച്ച് നിന്നവർ കോൺ​ഗ്രസിനെ ഒഴിവാക്കി. യുഡിഎഫിനും എൽ‌ഡിഎഫിനുമിടയിൽ വികസനത്തിന്റെ രാഷ്‌ട്രീയം ചർച്ച ചെയ്യാൻ ബിജെപിയെ ജനങ്ങൾ അനുവദിക്കണം.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ രാക്ഷസി ഒളിവിലാണ്. അതിനെതിരെയും പ്രതിപക്ഷ നേതാവിന് മൗനമാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയാനുള്ള സുവർണ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. പ്രിയങ്ക ​ഗാന്ധി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് മറച്ചുവച്ചിരിക്കുന്നത്. വാങ്ങിക്കൂട്ടിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങൾ മറച്ചുവച്ചിരിക്കുന്നു. ഒരു മാസത്തിനിടയിൽ പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയമ നടപടിയിലേക്ക് കടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: ThrissurK SurendranChelakkara
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies