ദിസ്പൂർ: 25 ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ 30,000 രൂപയ്‌ക്ക് വിൽപന നടത്തി പിതാവ്. അസമിലെ ധേമാജി ജില്ലയിലാണ് സംഭവം. ശിശുക്ഷേമ സമിതി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി.
നവജാതശിശുവിന്റെ മാതാപിതാക്കൾ, വാങ്ങിയ ആൾ, ഇടനിലക്കാരൻ എന്നിവർക്കെതിരെ പരാതി നൽകിയതായി ജില്ലാ സിഡബ്ല്യുസി ചെയർപേഴ്‌സൺ അറിയിച്ചു. ദിബ്രുഗഡിലെ മെഡിക്കൽ കോളേജിലാണ് കുട്ടി ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുട്ടിയെ വിറ്റതെന്നാണ് മാതാപിതാക്കൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















