യാത്രയും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാണ്. ദീപാവലിക്ക് പൊതുവേ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ കേദാർനാഥ് യാത്രയ്ക്കിടയിലെ ഇന്ത്യൻ രുചിയാണ് സാറാ അലി ഖാൻ പരിചയപ്പെടുത്തുന്നത്. നല്ല ആഹാരത്തിനൊപ്പം ആശംസകൾ അറിയിക്കുകയാണ് ബോളിവുഡ് താരം.
കേദാർനാഥ് യാത്രക്കിടെ കഴിച്ച ഭക്ഷണങ്ങളുടെ പട്ടികയിൽ ആദ്യം ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളാണ്. ഇഡ്ഡലിയും സാമ്പാറും ഊത്തപ്പവുമൊക്കെ റീലിൽ കാണാം. അടുത്ത ക്ലിപ്പിൽ ഭക്ഷണ സ്റ്റാളിലെ വിൽപനക്കാരനോട് മിസ്സി റൊട്ടി ആവശ്യപ്പെടുന്നു. ഡാൽ ഫ്രൈയ്ക്കൊപ്പം ഇത് കഴിച്ചുകൊണ്ട് വളരെ രുചികരമെന്നും പറയുന്നുണ്ട്. ഡ്രൈ ആലു സബ്ജി, ഹരി സബ്ജി, ഭിണ്ടി, പനീർ ഭുർജി, തന്തൂരി റൊട്ടി എന്നിവയും സാറാ അലി ഖാൻ രുചിച്ചു.
താലി ആസ്വദിക്കുന്നതാണ് അടുത്ത ക്ലിപ്പ്. മിസ്സി റൊട്ടിയും അച്ചാറും ശർക്ക ചേർത്ത നെയ്യുമാണ് കഴിക്കുന്നതെന്ന് അവർ വിശദമാക്കുന്നു. തണുത്ത കാലാവസ്ഥയാണെന്ന് സാറാ അലി ഖാന്റെ വസ്ത്രധാരണത്തിൽ നിന്ന് വ്യക്തമാണ്. അത് വകവയ്ക്കാതെ മൂന്ന് ഐസ്ക്രീമും അവർ കഴിക്കുന്നുണ്ട്. ചോക്ലേറ്റ്, പേരയ്ക്ക, ഏൾ ഗ്രേ തുടങ്ങിയ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകളായിരുന്നു അവ.
പിന്നാലെ ചായ അന്വേഷിക്കുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് സാറ പകൽ സമയത്ത് ഔട്ട്ഡോർ ലൊക്കേഷനിൽ ഇരിക്കുന്നതായി കാണിക്കുന്നു. രാജ്മ, ചാവൽ, ആലു, ഷിംല മിർച്ച് എന്നിവയും ചിത്രത്തിൽ കാണാം. ഏവർക്കും ദീപാവലി ആശംസകൾ. സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം എന്നിവ നേരുന്നു- എനിക്ക് ഇവയെല്ലാം നൽകുന്നത് ആഹാരമാണ്. എന്നോട് പരുഷമായി പെരുമാറരുതെന്നും ഭക്ഷണം തരൂവെന്നുമുള്ള അടിക്കുറിപ്പോടെയാണ് താരം റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram