രാഹുൽ മാങ്കൂട്ടത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തയാൾ: പെണ്ണുങ്ങളോട് വൃത്തികെട്ട വർത്തമാനം പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ മാങ്കൂട്ടത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തയാൾ: പെണ്ണുങ്ങളോട് വൃത്തികെട്ട വർത്തമാനം പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് :ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്മജ വേണുഗോപാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീവിരുദ്ധതയെ തുറന്നു കാട്ടിയത്.
“ഷാഫിയുടെ കൈക്കൂലിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സീറ്റ്, തൃശ്ശൂർ വരരുത് എന്ന് ഞാൻ കെ.മുരളീധരനോട് പറഞ്ഞതാണ്.മുരളീധരനെ പാലക്കാടും ചതിച്ചു.ഉള്ളിന്റെ ഉള്ളിൽ കെ.മുരളീധരൻ കരയുന്നുണ്ട്. അദ്ദേഹം മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിക്കുന്നില്ല രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കണമെന്ന് “പദ്മജ പറഞ്ഞു

ഇടതു പക്ഷ സ്ഥാനാർത്ഥി ഡോക്ടർ സരിനെ അവഗണിച്ചു കൊണ്ട് കൈ കൊടുക്കാതെ മുന്നോട്ടു പോയ ഷാഫി പറമ്പിലിന്റെ ധാർഷ്ട്യത്തെയും പദ്മജ വിമർശിച്ചു. സരിന് കൈ കൊടുത്താൽ എന്താണ് സംഭവിക്കുക എന്ന് പദ്മജ ചോദിച്ചു.

“കോൺഗ്രസ് അധപതിച്ചു.കോൺഗ്രസിൽ ആർക്കും ആരോടും സ്നേഹവും ബഹുമാനവും ഇല്ലാതായി . തൃശ്ശൂർ ജില്ലയിൽ പൂർണ്ണമായും നശിച്ചു
കരുണാകരനെയും ഉമ്മൻ ചാണ്ടിയേയും ചതിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. നന്ദികെട്ട കോൺഗ്രസുകാർക്ക് വേണ്ടിയാണ് എന്റെ അമ്മ ചെറുപ്പത്തിലെ മരണമടഞ്ഞത്”, പദ്മജ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെയും പദ്മജാ വേണുഗോപാൽ ചോദ്യം ചെയ്തു.

“രാഹുലിനെ എന്തിനാണ് പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവന്നത്.പാലക്കാട് ആരും ഇല്ലെ കോൺഗ്രസിൽ സ്ഥാനാർത്ഥിയാവാൻ.? രാഹുൽ സോഷ്യൽ മീഡിയയിലൂടെ വളർന്നയാളാണ്.പ്രിയദർശൻ സിനിമ പോലെയാണ് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായത്”, പദ്മജ പറഞ്ഞു.

പദ്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സമയത്ത് കെ കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ അസഭ്യം പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീ വിരുദ്ധ നടപടിയെ പദ്‌മജ തുറന്നു കാട്ടി.

“പാലക്കാട്ടെ ജനങ്ങളോട് പറയാനുള്ളത് അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത വർത്തമാനം പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവരെ ഒരിക്കലും വിജയപ്പിക്കരുത്. ഇത്രയും വൃത്തികെട്ട വർത്തമാനം പെണ്ണുങ്ങളോട് പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്” പദ്‌മജ തുറന്നടിച്ചു

Tags: shafi parambilPadmaja VenugopalRahul Mankoottathil
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies