വഖ്ഫ് ബോർഡ്, ഭൂമി കൈയ്യേറി എന്ന് വാക്ക് തന്നെ തെറ്റാണെന്ന് ഒ അബ്ദുള്ള. കച്ചറയുണ്ടക്കാനാണ് കൈയ്യേറ്റം എന്ന വാക്കുപയോഗിക്കുന്നത്. വഖ്ഫിന്റെ ഭൂമി പലയിടത്തും അന്യാധീനപ്പെട്ട് കിടക്കുകയാണ്. അത് തിരിച്ച് പിടിക്കാനാണ് വഖ്ഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ജനം ഡിബേറ്റിൽ പറഞ്ഞു.
മുനമ്പത്തേത് വഖ്ഫ് സ്വത്ത് തന്നെയാണ്. അതിൽ ഇപ്പോ കുറെ കുടുംബങ്ങൾ താമസിക്കുകയാണ്. ഞങ്ങളുടെ വാപ്പയുടെ വാപ്പന്റെയോ സമുദായത്തിന്റേയോ കൈയ്യിലുള്ള ഭൂമി നിങ്ങളാണ് കൈവശപ്പെടുത്തിയത്. ഇതിന്റെ കച്ചറ ഒഴിവാക്കാൻ ആരുടെ പേരിലാണ് ആധാരമുള്ളത് അത് അവര് അനുഭവിച്ചോട്ടെ എന്ന് വിചാരിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുടെ ഔദാര്യം ഒന്നും വേണ്ടാന്നാണോ പറയുന്നത്. നമ്മുക്ക് നോക്കാം ആർക്കാണ് ശക്തിയുള്ളതെന്ന്.
മുസ്ലീം നിയമപ്രകാരം വഖ്ഫ് ചെയ്ത ഭൂമി വിട്ടുകൊടുക്കാൻ വഖ്ഫ് ചെയ്തയാൾക്ക് പോലും അവകാശമില്ല. അതിന്റെ വരുമാനത്തിന്റെ വീതം ചോദിക്കാനും അവകാശമില്ല. മരണശേഷം മക്കൾക്ക് കൊടുക്കണമെന്ന് പറയാനും പാടില്ല. വഖ്ഫ് ഭൂമിയില്‍ എങ്ങനെ അമ്പലവും പള്ളിയും വന്നു എന്നുവേണം ചിന്തിക്കാനെന്നും ഒ. അബ്ദുള്ള പറഞ്ഞു.