പാെട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സമീപത്തെ ഷോപ്പിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ശബരീഷ് എന്നയാളാണ് മരിച്ചത്.
ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച് ഓട്ടോറിക്ഷ വാങ്ങിത്തരാമെന്ന സുഹൃത്തുക്കളുടെ വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് റിസ്ക് എടുത്തത്. കൊണകുണ്ടേയിലായിരുന്നു സംഭവം. യുവാവ് പടക്കം നിറച്ച ബോക്സിന് മേലെ കയറിയിരിക്കുന്നതും സുഹൃത്തുക്കൾ ഇത് കൊളുത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി മാറുന്നതും വീഡിയോയിൽ കാണാം.
പൊട്ടിത്തെറിക്ക് പിന്നാലെ യുവാവ് ബോധരഹിതനായി റോഡിൽ വീഴുന്നതും കാണാം.യുവാവിന്റെ വിയോഗത്തിൽ കുടുംബവും ബന്ധുക്കളും തകർന്ന അവസ്ഥയിലാണ്. കളിക്ക് പറഞ്ഞ വെല്ലുവിളിയാണ് കാര്യമായതും ഒരാളുടെ ജീവൻ നഷ്ടമായതും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്. ശബരീഷിന്റെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
In a heartbreaking incident in Konanakunte, 32-year-old Shabarish tragically lost his life when a box of firecrackers exploded beneath him. According to reports, Shabarish’s friends had dared him to sit on the box filled with firecrackers, promising to buy him an autorickshaw if… pic.twitter.com/PerMA6AP3q
— Karnataka Portfolio (@karnatakaportf) November 4, 2024