പാലക്കാട്: പടക്കം പൊട്ടിച്ചും, മധുരം പങ്കിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വച്ചതിന്റെ സന്തോഷം പങ്കിട്ട് കൽപ്പാത്തിയിലെ അഗ്രഹാരജനത. തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ജനങ്ങൾ നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറും സംസ്ഥാന സർക്കാരും പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. വിശ്വാസികളുടെ വികാരം മനസിലാക്കി തെരഞ്ഞെടുപ്പ് തീയതി മാറ്റി വയ്‌ക്കാൻ മുൻകൈ എടുത്ത കെ സുരേന്ദ്രന് നന്ദിയുണ്ടെന്നും കൽപ്പാത്തിയിലെ ജനങ്ങൾ പറഞ്ഞു.
നവംബർ 13ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പാണ് നവംബർ 20 ലേക്ക് മാറ്റിയത്. കൽപ്പാത്തി രഥോത്സവം 13ന് നടക്കുന്നത് പ്രമാണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. വോട്ടെണ്ണൽ 23ന് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.