പേരുപോലെതന്നെ ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വ സ്വഭാവങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ കഴിയുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ. ഇതിനായി നൽകുന്ന ചിത്രങ്ങൾ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിൽ ഒന്നോ അതിലധികമോ ആളുകളോ, ജീവികളോ, വസ്തുക്കളോ ഒളിഞ്ഞിരിക്കാം. ഒരു വ്യക്തി ആദ്യം എന്തുകാണുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ സ്വഭാവ ഗുണങ്ങൾ നിർണയിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ചുവടെയുള്ളത്. ഒറ്റ നോട്ടത്തിൽ കണ്ടത് കുരങ്ങനെയാണോ അതോ കടുവയെയോ? ഉത്തരം പറഞ്ഞോളൂ
1. മരത്തിൽ തൂങ്ങിക്കിടക്കുന്ന കുരങ്ങനെയാണ് ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങളുടെ തലച്ചോറിന്റെ വലതുഭാഗമാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നതെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ വളരെ സർഗാത്മകതയുള്ള വ്യക്തിയാണ്. ജീവിതം ആസ്വദിക്കേണ്ട ഒരു യാത്രയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ജീവിത അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളുന്നു. എന്നാൽ കാര്യങ്ങളോട് വളരെ വൈകാരികമായി പ്രതികരിക്കുന്നവരാകും ഇത്തരക്കാർ. ചെറിയ വിഷയങ്ങൾ പോലും നിങ്ങളുടെ മനസിനെ വലിയ തോതിൽ ബാധിച്ചേക്കാം.
2. കടുവയെയാണ് ആദ്യം കണ്ടതെങ്കിൽ

അതിനർത്ഥം നിങ്ങളുടെ തലച്ചോറിന്റെ ഇടതുഭാഗമാണ് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നത്. ഇവർ കൂടുതൽ പ്രായോഗികമായി ചിന്തിക്കുന്നവരും ജീവിതത്തിൽ കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളവരുമാണ്. കാര്യങ്ങൾ യുക്തിപരമായി ചിന്തിച്ച് തീരുമാനമെടുക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെ ബാധിക്കില്ല. സ്വന്തം തീരുമാനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നത് പലപ്പോഴും തിരിച്ചടികൾക്കും കാരണമാകാം.















