മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്ക് തർക്കത്തിന് ഇടയാകും. അപമാനം, ആമാശയ രോഗം, വ്യവഹാരപരാജയം എന്നിവ ഉണ്ടാകുവാൻ ഇടയാകും. ദഹനക്കേട് അനുഭവപ്പെടുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാകും. സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗമോ ക്ലേശമോ ഉണ്ടാകും. ശത്രുഭയം വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
ഭഗവാൻ സുബ്രഹ്മണ്യന്റെ ദിനം: സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: വ്രതമെടുക്കേണ്ടതെങ്ങിനെ?……
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്താശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ദാമ്പത്യ ഐക്യം, രോഗശാന്തി, വ്യവഹാര വിജയം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ശത്രുഹാനി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
യാത്രാക്ലേശം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാനസികമായും സാമ്പത്തികമായും ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ നിർബന്ധിതനാകും. ഉദര പ്രശ്നം ഉടലെടുക്കുവാൻ ഇടയാകും. പരാശ്രയം, മനോ ദുഃഖം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
ഹരഹരോ ഹരഹര : സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: ജപിക്കേണ്ട മന്ത്രങ്ങൾ അറിയാം.
കന്നി രാശി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
രോഗവർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് കൂടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കേണ്ടി അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. കുടുംബവുമായി അകൽച്ചയുണ്ടാവും
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധു ജന ഗുണാനുഭവങ്ങൾ സത് സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, പുതിയ ആഭരണമോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കുവാൻ സാധിക്കുക എന്നിവ അനുഭവത്തിൽ വരും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Daily Prediction By Jayarani E.V
Leave a Comment