ഹരഹരോ ഹരഹര : സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: ജപിക്കേണ്ട മന്ത്രങ്ങൾ അറിയാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഹരഹരോ ഹരഹര : സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: ജപിക്കേണ്ട മന്ത്രങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

ഭഗവാൻ വേലായുധസ്വാമിയുടെ വ്രതദിവസങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് സ്‌കന്ദഷഷ്ഠി ദിനത്തിനാണ്. തുലാമാസത്തിലെ ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. ഈ വർഷം 2024 നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി വരുന്നത്.

സുബ്രഹ്മണ്യ ഭഗവാനെ പ്രീതിപ്പെടുത്തുന്ന നിരവധി മന്ത്രങ്ങളും കീർത്തനങ്ങളും ഉണ്ട്. സ്‌കന്ദഷഷ്ഠി ദിനത്തിൽ ഇവയൊക്കെ ജപിക്കുന്നത് ശ്രേയസ്കരമാണ്.

 

ഇതും വായിക്കുക

ഭഗവാൻ സുബ്രഹ്മണ്യന്റെ ദിനം: സ്കന്ദഷഷ്ഠി 2024 നവംബർ 7 വ്യാഴം: വ്രതമെടുക്കേണ്ടതെങ്ങിനെ.

 

“ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ” എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിച്ചാൽ മറ്റു ദോഷങ്ങൾ ഇല്ലാത്തവർക്ക് ആഗ്രഹിക്കുന്ന വിവാഹം ലഭിക്കും എന്നാണ് വിശ്വാസം.

യഥാവിധി “ഓം ശരവണ ഭവ” എന്ന മന്ത്രം 108,1008 തവണയോ അതില്‍ കൂടുതലോ ജപിക്കുന്നവർക്ക് അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും.

 

ഇതും വായിക്കുക

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം

സുബ്രഹ്മണ്യഗായത്രി:
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ തന്വോ
സ്കന്ദഃ പ്രചോദയാത്

ധ്യാനശ്ലോകം

1 . ‘സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

2 . ഷഡാനനം കുങ്കുമ രക്ത വർണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

കുമാരമന്ത്രം (A):
ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ

കുമാരമന്ത്രം (B):
ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവർണ്ണായ നമഃ

സുബ്രമണ്യ മൂലമന്ത്രം:
ഓം വചത്ഭുവേ നമഃ

ഷഷ്ഠിദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ

ദ്വാദശനാമ മന്ത്രങ്ങൾ:
ഓം ഷണ്മുഖായ നമഃ
ഓം മയൂര വാഹനായ നമഃ
ഓം മഹീദേവായ നമഃ
ഓം ഗന്ധശൈലാധിവാസായ നമഃ
ഓം ഗുഹായ നമഃ
ഓം സ്കന്ദായ നമഃ
ഓം സുവർണ്ണഭൂഷായ നമഃ
ഓം കാർത്തികേയായ നമഃ
ഓം ഷഡാസ്യായാ നമഃ
ഓം ഗണേശാനുജായ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം മാർഗ്ഗായ നമഃ

ശ്രീസ്കന്ദഷട്കം

ഷണ്മുഖം പാർവതീപുത്രം
ക്രൗഞ്ചശൈലവിമർദനം
ദേവസേനാപതിം ദേവം
സ്കന്ദം വന്ദേ ശിവാത്മജം

താരകാസുരഹന്താരം
മയൂരാസനസംസ്ഥിതം
ശക്തിപാണിം ച ദേവേശം
സ്കന്ദം വന്ദേ ശിവാത്മജം

വിശ്വേശ്വരപ്രിയം ദേവം
വിശ്വേശ്വരതനൂദ്ഭവം
കാമുകം കാമദം കാന്തം
സ്കന്ദം വന്ദേ ശിവാത്മജം

കുമാരം മുനിശാർദൂല
മാനസാനന്ദഗോചരം
വല്ലീകാന്തം ജഗദ്യോനിം
സ്കന്ദം വന്ദേ ശിവാത്മജം

പ്രലയസ്ഥിതികർതാരം
ആദികർതാരമീശ്വരം
ഭക്തപ്രിയം മദോന്മത്തം
സ്കന്ദം വന്ദേ ശിവാത്മജം

വിശാഖം സർവഭൂതാനാം
സ്വാമിനം കൃത്തികാസുതം
സദാബലം ജടാധാരം
സ്കന്ദം വന്ദേ ശിവാത്മജം

സ്കന്ദഷട്കം സ്തോത്രമിദം
യഃ പഠേത് ശൃണുയാന്നരഃ .
വാഞ്ഛിതാൻ ലഭതേ
സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത്

വ്രതമെടുക്കുന്നവർ ഇതിൽ ഏതെങ്കിലും ഒരു മന്ത്രമോ സ്കന്ദ ഷഷ്ഠി കവചമോ എല്ലാ ദിവസവും കഴിയുന്നതും മൂന്നു നേരം ,അല്ലെങ്കിൽ രണ്ടു നേരം ജപിക്കുക. കുമാരസൂക്തം, സ്കാന്ദ പുരാണം മുതലായവ പാരായണം ചെയ്യുന്നതും വിശിഷ്ടമാണ്.

Tags: Skanda Sashti
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies