ഗുരുഗ്രാമിലെ സോഹ്ന എലവേറ്റഡ് ഹൈവേയിലുണ്ടായ കാറപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ നടന്ന അപകടത്തിന്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മൂന്ന് വിദ്യാർത്ഥികൾ അമിത വേഗത്തിൽ സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ച് തെറിച്ചത്. 12 അടി ഉയർന്നുപൊങ്ങിയ കാർ തുണിലിടിച്ച് മറുവശത്തെ റോഡിലേക്കാണ് വീണത്. പതിച്ചത് മറ്റൊരു കാറിലും ബൈക്കിലുമായിരുന്നു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
അക്ഷിത്, ദക്ഷ് എന്നിവരാണ് മരിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പം സഞ്ചരിച്ചിരുന്ന ധ്രുവ് എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഹൈവേയിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ റോഡിൽ മണിക്കൂറുകൾ കുടുങ്ങിക്കിടന്നതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് ക്രെയിനുമായെത്തിയാണ് തകർന്ന വാഹനം മാറ്റി ഗതാഗതം സുഗമമാക്കിയത്. റോഡിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
गुरुग्राम सोहना एलिवेटेड रोड पर दिल्ली मुम्बई एक्सप्रेस वे के पास
दर्दनाक हादसा हुआ जिसमे कार सवार 5 लोगों में से 2 की मौत हो गई और 3 गंभीर घायल हो गए वीडियो में देख सकते है कि बस को Overtake करने के चक्कर में कार Control से बाहर हो गई है । #Newswani #gurugram pic.twitter.com/t3C8kkR1bR— daily newswani (@DNewswani) November 5, 2024















