ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിൻെറയും മകൾ രാഹ കപൂറിന് ഇന്ന് രണ്ടാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്ക് ആശംസകൾ നേർന്ന് നീതു കപൂർ. രാഹയും ആലിയയും രൺബീറുമൊത്തുള്ള മനോഹരമായ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരം പേരകുട്ടിക്ക് ആശംസകൾ നേർന്നത്.
അമ്മയുടെയും അച്ഛന്റെയും ഇടയിലായി ഇരിക്കുന്ന രാഹയുടെ അധികമാരും കണ്ടിട്ടില്ലാത്ത ചിത്രമാണിത്. മകൾക്ക് മുത്തം നൽകുന്ന രൺബീറിനെ സ്നേഹത്തോടെ നോക്കിയിരിക്കുന്ന ആലിയയെ ചിത്രത്തിൽ കാണാം. “ഞങ്ങളുടെ പ്രണയത്തിന്റെ ജന്മദിനം, ദൈവം അനുഗ്രഹിക്കട്ടെ ,” പോസ്റ്റിന് അടിക്കുറിപ്പായി നീതു കുറിച്ചു.
View this post on Instagram
ഒരു പ്രധാന ബ്രാൻഡിനെ പ്രതിനിധീകരിച്ച് പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനുള്ള ആലിയയുടെയും കുടുംബത്തിന്റെയും പാരിസ് യാത്രയ്‌ക്കിടെ എടുത്ത ചിത്രമാണിതെന്നാണ് സൂചന. അതേസമയം രാഹയുടെ അമ്മായിയും രൺബീറിന്റെ സഹോദരിയുമായ റിദ്ധിമ കപൂർ സാഹ്‌നിയും കുഞ്ഞു രാഹയ്‌ക്ക് പിറന്നാളാശംസകൾ പങ്കുവച്ചു.