ദുബായ്: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം. 100 ഒഴിവുകളാണുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്സുമാരെ നിയമിക്കുക. 5,000 ദിർഹമാണ് ശമ്പളം. (1.14 ലക്ഷം രൂപ). കൂടാതെ വിസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യമാണ്.
40 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് ക്രിട്ടിക് കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിൽ രണ്ട് വർഷത്തെ പരിചയം, ഡിഒഎച്ച് ലൈസൻസ് എന്നിവയുള്ളവർക്കാണ് മുൻഗണന.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും പാസ്പോർട്ടും ഈ മാസം 20ന് മുൻപായി gcc@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. വിശദമായ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക.