ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാനിരിക്കെ ടീമുകൾ ഒഴിവാക്കി, ലേലത്തിനെത്തുന്ന വമ്പൻ താരങ്ങൾ ആരാെക്കെയെന്ന് നോക്കാം. 1574 പേരാണ് ഇത്തവണ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ 24,25 തീയതികളിൽ സൗദിയിലെ ജിദ്ദയിലാണ് കോടികൾ കിലുങ്ങുന്ന ലേലം. വിരമിച്ച ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ സർപ്രൈസ് എൻട്രി. മുൻപ് രണ്ടുതവണ പട്ടികയിലുണ്ടായിരുന്നെങ്കിലും ആരും വാങ്ങാത്ത താരം 42-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാമെന്ന പ്രതീക്ഷയിലാണ് . കഴിഞ്ഞ ലേലത്തിൽ റെക്കോർഡ് തുക നേടിയ മിച്ചൽ സ്റ്റാർക്കും ഇത്തവണ ലേലത്തിനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ലേലത്തിലെ വമ്പന്മാരിൽ പ്രമുഖൻ ഡൽഹി ഒഴിവാക്കിയ ഋഷഭ് പന്താണ്. ചെന്നൈയടക്കമുള്ള ടീമുകളുടെ റഡാറിലാണ് പന്ത്. താെട്ടുപിന്നാലെ ലക്നൗ കൈവിട്ട കെ.എൽ രാഹും കൊൽക്കത്ത ഒഴിവാക്കിയ ശ്രേയസ് അയ്യറുമുണ്ട്. അടിസ്ഥാന വില രണ്ടുകോടിയാണെങ്കിലും 20 കോടി രൂപവരെ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ കൈവിട്ട അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കും അടിസ്ഥാന വില രണ്ടുകോടിയാണ്. പരിക്കിന്റെ പിടിയിലുള്ള ഷമിക്കും രണ്ടുകോടിയാണ് വില.
രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യക്കാർ
ബാറ്റർമാർ – ശ്രേയസ് അയ്യർ, ദേവദത്ത് പടിക്കൽ.
ഓൾറൗണ്ടർമാർ – വെങ്കിടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ആർ.അശ്വിൻ.
വിക്കറ്റ് കീപ്പർമാർ – ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ.
ബൗളർമാർ– ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹൽ, ദീപക് ചാഹർ, അവേശ് ഖാൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസീദ്ധ് കൃഷ്ണ, ടി.നടരാജൻ, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി
രണ്ട് കോടി അടിസ്ഥാന വിലയുള്ള വിദേശ താരങ്ങൾ
മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, നെഥാൻ ലിയോൺ, മിച്ചൽ മാർഷ്, ജോസ് ബട്ട്‌ലർ. ജോണി ബെയർസ്റ്റോ. ആദം സാമ്പ, മൊയിൻ അലി, ഹാരി ബ്രൂക്ക്. സാം കറൻ, ട്രെൻ്റ് ബോൾട്ട്, മാറ്റ് ഹെൻറി, കെയ്ൻ വില്യംസൺ. കഗിസോ റബാഡ.















