ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി തികച്ച് മലയാളി താരം സഞ്ജു സാംസൺ. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം പിന്നീട് മിന്നൽ വേഗത്തിലാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ബൗണ്ടറിയെക്കാൾ കൂടുതൽ സിക്സടിച്ചാണ് കരിയറിലെ രണ്ടാം സെഞ്ച്വറി നേടിയത്. 47 പന്തിലായിരുന്നു നേട്ടം.
പതുക്കെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. ബംഗ്ലാദേശിനെതിരെ 47 പന്തിൽ 111 റൺസ് നേടിയ താരം അതേ ഫോം ദക്ഷിണാഫ്രിക്കയിലും തുടരുകയായിരുന്നു. ടി20യിൽ തുടർച്ചയായി രണ്ടാം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി.പത്ത് കൂറ്റൻ സിക്സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തിൽ 107 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. ടി20യിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുമായി സഞ്ജു.