312 vs 226; ട്രംപേറ്റ് വീണ് ഡെമോക്രാറ്റുകൾ; രാജകീയ നേട്ടം അരിസോണ കൂടി ഒപ്പം നിന്നതോടെ; കമലയെ തള്ളി 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

312 vs 226; ട്രംപേറ്റ് വീണ് ഡെമോക്രാറ്റുകൾ; രാജകീയ നേട്ടം അരിസോണ കൂടി ഒപ്പം നിന്നതോടെ; കമലയെ തള്ളി 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 12:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 300 കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ. ട്രംപ് പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയത് 304 വോട്ടുകൾ ആയിരുന്നുവെങ്കിൽ ഇത്തവണ വൈറ്റ് ഹൗസിലേക്ക് എത്തുന്നത് 312 വോട്ടുകൾ സ്വന്തമാക്കിയാണ്. ചാഞ്ചാട്ട സംസ്ഥാനങ്ങളിലൊന്നായ അരിസോണയിലെ വോട്ടെണ്ണൽ കൂടി പൂർത്തിയായതോടെയാണ് ട്രംപിന്റെ രാജകീയ വിജയം.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് 226 ഇലക്ടറൽ വോട്ടുകളിൽ ഒതുങ്ങി. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെയാണ് ആധിപത്യം. സെനറ്റിൽ 52 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കിയപ്പോൾ 47 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 209 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചെങ്കിലും 216 സീറ്റുകൾ റിപ്പബ്ലിക്കൻമാരാണ് കയ്യടക്കിയത്.

ട്രംപിന്റെ വിജയവും കമലയുടെ പരാജയവും തീരുമാനിച്ചത് അമേരിക്കയിലെ ഏറ്റവും നിർണായമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളായിരുന്നു. അരിസോണ, നെവാ​ദ, വിസ്കോസിൻ, മിഷി​ഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജി എന്നീ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളും അർത്ഥശങ്കയ്‌ക്കിടയില്ലാതെ ട്രംപിനൊപ്പം നിന്നതാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചിയിച്ചത്. ഇതിൽ തന്നെ ഏറെ നിർണായകമായത് അരിസോണയായിരുന്നു. ഏറ്റവും അവസാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞതും ഇവിടെയാണ്. 11 ഇലക്ടറൽ വോട്ടുകൾ അടങ്ങുന്ന സ്വിം​ഗ് സ്റ്റേറ്റാണിത്.

2020ൽ ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. 1996ൽ ബിൽ ക്ലിന്റണ് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോടൊപ്പം അരിസോണ നിലകൊണ്ടത് ബൈഡൻ സ്ഥാനാർത്ഥിയായപ്പോൾ മാത്രമായിരുന്നു. ട്രംപിന്റെ തിരിച്ചുവരവിൽ അരിസോണ വീണ്ടും റിപ്പബ്ലിക്കൻമാരുടെ കൈപ്പിടിയിലായിരിക്കുകയാണ്.

ജനുവരി 20ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തുന്നതോടെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേൽക്കും.

Tags: donald trumpkamala harrisUS President electionSwing StatesUS Election 2024Arizona
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies