ബോൾ​ഗാട്ടി കായലിൽ പറന്നിറങ്ങി സീപ്ലെയിൻ; കൊച്ചിയിൽ ആദ്യം; നെടുമ്പാശ്ശേരിയിൽ വാട്ടർ സല്യൂട്ട് നൽകി വരവേൽപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോൾ​ഗാട്ടി കായലിൽ പറന്നിറങ്ങി സീപ്ലെയിൻ; കൊച്ചിയിൽ ആദ്യം; നെടുമ്പാശ്ശേരിയിൽ വാട്ടർ സല്യൂട്ട് നൽകി വരവേൽപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിയ്‌ക്ക് പുറപ്പെട്ട വിമാനം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ‌ ലാൻ‌‍ഡ് ചെയതത്. സംസ്ഥാനത്തെ ആദ്യ ജലവിമാനത്തിന് ചെണ്ട മേളത്തോടെയായിരുന്നു സ്വീകരണം. വാട്ടർ സല്യൂട്ട് നൽകിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സീപ്ലെയിനെ വരവേറ്റത്.

മൂന്ന് തവണ ബോൾ​ഗാട്ടി കായലിന് ചുറ്റും വട്ടമിട്ട് പറന്നതിന് ശേഷമാണ് ജലവിമാനം ലാൻഡ് ചെയ്തത്. ജലവിമാനത്തെ സ്വീകരിക്കാനായി നിരവധി ആളുകളും വിമാനത്താവളത്തിൽ എത്തിയിരുന്നു.‌ ഒമ്പത് പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണ് എത്തിയത്.

നാളെ രാവിലെ 9.30-ന് കൊച്ചി ബോൾ​ഗാട്ടി മറീനയിൽ നിന്നും പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. വിനോദസഞ്ചാര മേഖലയ്‌ക്ക് സുപ്രധാന മുതൽക്കൂട്ടായ ജലവിമാനം കാണാനായി നിരവധി ആളുകളും എത്തിയിരുന്നു.

കരയിലും വെള്ളത്തിലും ഉപയോ​ഗിക്കാൻ കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീപ്ലെയിനുകൾ. ടൂറിസത്തിന് പുറമേ അടിയന്തര സന്ദർഭങ്ങളിലും ജലവിമാനം ഉപയോഗിക്കാവുന്നതാണ്. കൊച്ചി കായലിന്റെയും മൂന്നാറിന്റെയുമൊക്കെ പ്രകൃ‍തിഭം​ഗി വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം. 290 കിലോമീറ്റർ വേ​ഗതയിൽ നാല് മണിക്കൂ‌ർ തുടർച്ചയായി പറക്കാനാകും.

അതേസമയം സീപ്ലെയൻ ലാൻഡ് ചെയ്യുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമായി മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, വാട്ടർ മെട്രോ, സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയ്‌ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

സീപ്ലെയ്ൻ ബോൾഗാട്ടി മറീനയിൽ വിജയകരമായി ലാൻഡ് ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്. തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ കൊച്ചി കായലിൽ നിന്നുളള സീപ്ലെയ്‌നിന്റെ ആദ്യ പരീക്ഷണ പറക്കൽ നടക്കുന്നതിനാൽ ആ സമയത്തും ബോട്ടുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും.

Tags: ernakulamKochiBOLGATTYSEAPLAINE
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies