എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് (നവംബർ – 11) അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് തീരുമാനം. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും, (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) ഇന്ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
മേളയിലെ അത്ലറ്റിക്സ് വിഭാഗത്തിൽ 19 സ്വർണവും 23 വെള്ളിയും 20 വെങ്കലവുമായി 192 പോയിന്റാണ് മലപ്പുറം ജില്ല സ്വന്തമാക്കിയിരിക്കുന്നത്. കിരീടത്തിലേക്ക് കുതിക്കുകയാണ് മലപ്പുറം. 169 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലവിൽ പാലക്കാടാണ്. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് (60 പോയിന്റ്). ചാമ്പ്യൻ സ്കൂളാകുള്ള പോരാട്ടത്തിൽ കടകശ്ശേരി ഐഡിയൽ സ്കൂളാണ് (മലപ്പുറം) മുന്നിൽ. ഓവറോൾ പോയിന്റ് പട്ടികയിൽ 1926 പോയിന്റ് നേടി തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് തൃശൂരാണ് (845).















