തേങ്ങയും തേങ്ങാവെള്ളവും കരിക്കുമൊക്കെ മലയാളിക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. ഇതിന് പുറമേ ചിരട്ടെ വെന്ത വെള്ളവും പ്രിയം തന്നെയാണ്. പ്രമേഹത്തിനെയും കൊളസ്ട്രോളിനെയും പടിക്ക് പുറത്താക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ചിരട്ട ചായയെ കുറിച്ച് കേട്ടിട്ടുള്ളവർ വിരളമായിരിക്കും.
എന്നും ഒരേ രുചിയിൽ ചായ കുടിച്ച് മടുത്തവർക്ക് മികച്ച ഓപ്ഷനാകും ചിരട്ട ചായ. ചിരട്ടയിലെ ഗുണങ്ങളും ശരീരത്തിന് ലഭിക്കും. ചിരട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും കൊഴുപ്പിനെ എരിച്ച് കളയാനും മികച്ച വഴിയാണിത്. കുടിലിന്റെ ആരോഗ്യത്തിനും ചിരട്ട വെന്ത വെള്ളം സഹായിക്കുന്നു. സാധാരണ ചായ തിളപ്പിക്കാൻ ആവശ്യമായ ചേരുവകൾ തന്നെയാണ് ചിരട്ട ചായയ്ക്കും വേണ്ടത്. പക്ഷേ ചായ തിളപ്പിക്കുന്നത് ചിരട്ടയിലാകുമെന്ന് മാത്രം.
വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഏലയ്ക്ക ചതച്ചതും തേയിലപ്പൊടിയും ചേർക്കുക. പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ചുകൊടുക്കുക. ചിരട്ട ചായ റെഡി. തേങ്ങ ചിരകിയ അന്ന് തന്നെ ആ ചിരട്ടയിൽ ചായ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. ഒരു തവണ മാത്രമേ ഒരേ ചിരട്ടയിൽ ചായ ഉണ്ടാക്കാവൂ എന്നതും ഓർക്കണം.