മുനമ്പം സമരം; ക്രൈസ്തവ സഭകളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും; ഐക്യദാർഢ്യവുമായി പാളയത്ത് ചൊവ്വാഴ്ച പ്രതിഷേധക്കൂട്ടായ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം സമരം; ക്രൈസ്തവ സഭകളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും; ഐക്യദാർഢ്യവുമായി പാളയത്ത് ചൊവ്വാഴ്ച പ്രതിഷേധക്കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 05:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മ. കത്തോലിക്ക ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് നവംബർ 12 (ചൊവ്വാഴ്ച) പ്രതിഷേധം നടക്കുക. വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ കൂട്ടായ്മ. മത, സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കും.

മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മേൽ റവന്യു അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്ക സംഘടനാ പ്രതിനിധിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വഖ്ഫിന്റെ ആസ്തി പട്ടികയിൽ മുനമ്പം കടപ്പുറത്തെ ഭൂമി ഉൾപ്പെടുത്തിയത് തികച്ചും നീതി രഹിതമാണ്. ഒരിക്കൽ കൈമാറിയ ഭൂമിയിൽ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ വഖ്ഫ് ബോർഡ് തയ്യാറാവണമെന്ന് പ്രതിനിധിയോഗം ആവശ്യപ്പെട്ടു.

മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, ഭൂമിയുടെമേൽ ജനങ്ങൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, മുനമ്പത്തെ ഭൂമിയുടെ മേലുള്ള വക്കഫ് ബോർഡിന്റെ അവകാശവാദങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും പ്രതിഷേധക്കൂട്ടായ്മ നടക്കുക.

വെള്ളയമ്പലം ആർച്ച് ബിഷപ്‌സ് ഹൗസിൽ ചേർന്ന കത്തോലിക്കാ, ക്രൈസ്തവ സംഘടനാ പ്രതിനിധിയോഗത്തിൽ മോൺസിഞ്ഞോർ യൂജിൻ പെരേര, ഫാ. മോർലി കൈതപറമ്പിൽ, ഫാ. മാത്യു കയ്യാലക്കൽ, ഫാ. സജി, ഫാ. മൈക്കിൾ തോമസ്, ലാലു ജോസഫ്, ജേക്കബ് നിക്കോളാസ്, ജിജി എം. ജോൺ, ഇഗ്‌നേഷ്യസ് തോമസ് എന്നിവർ സംസാരിച്ചു.

Tags: തിരുവനന്തപുരംWaqfമുനമ്പംകത്തോലിക്ക ക്രൈസ്തവ സംഘടനപാളയം രക്തസാക്ഷി മണ്ഡപംവഖ്ഫ് ആസ്തി പട്ടിക
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies