ന്യൂഡൽഹി ; എയർ ഇന്ത്യ വിമാനത്തിൽ ഹിന്ദു, സിഖ് യാത്രക്കാർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല. മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ ‘മുസ്ലിം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും.
മുസ്ലീം യാത്രക്കാർക്കായി മുൻകൂട്ടി ബുക്ക് ചെയ്ത MOML ഭക്ഷണം മാത്രമേ ഹലാൽ സർട്ടിഫിക്കേഷന്റെ പരിധിയിൽ വരൂ. കൂടാതെ, ജിദ്ദ, ദമാം, റിയാദ്, മദീന തുടങ്ങിയ സൗദി അറേബ്യയിലെ വിവിധ മേഖലകളിലേക്കുള്ള ഹജ്ജ് വിമാനങ്ങളിലെ എല്ലാ ഭക്ഷണത്തിനും ഹലാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
ഹലാൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാത്ത യാത്രക്കാരെ കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ ഈ നടപടി . മാത്രമല്ല മറ്റ് മതവിശ്വാസികളുടെ വികാരം മാനിക്കാനാകും. എയർ ഇന്ത്യയുടെ ഈ നീക്കം യാത്രക്കാർക്കിടയിൽ, പ്രത്യേകിച്ച് മതബോധമുള്ള വിഭാഗങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.