ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
മദ്യം മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്കു ജീവിതത്തിൽ ചില തിരിച്ചടിവുകൾ വരുന്ന സമയമാണ്. ചൂത്, ചീട്ടുകളി എന്നിവയിൽ കൂടി ദ്രവ്യ നാശം സംഭവിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനക്ലേശം, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, ബന്ധു ജനങ്ങൾക്ക് വിയോഗം, തൊഴിൽ ക്ലേശം, സ്ഥാന നഷ്ടം, എവിടെയും തടസ്സങ്ങൾ, ബിസിനസ്സുകളിൽ പരാജയം, അന്യസ്ത്രീകളിൽ താത്പര്യം വർദ്ധിക്കുക, അമിതമായ ആഡംബര പ്രിയം വരവിൽ കവിഞ്ഞ ചെലവുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പരാജയം ഉണ്ടാവാൻ സാധ്യത ഉണ്ട്. ദാമ്പത്യത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കും.ഭക്ഷണ കാര്യങ്ങളിൽ ശ്രെദ്ധ ചെലുത്തിയില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാൻ യോഗം ഉണ്ട്. ശത്രുക്കളുടെ മേൽ വിജയം , വിദേശ യാത്രയ്ക്കുള്ള അനുമതി എന്നിവ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ബിസിനെസ്സിൽ പുരോഗതി ധന- ഭാഗ്യയോഗം, എന്നിവ ഉണ്ടാകും. എന്ത് പ്രവർത്തനങ്ങളിൽ ഇറങ്ങിയാലും അതിനെല്ലാം വിജയം ലഭിക്കും. ബന്ധു ജനസമാഗമം, പുത്ര ലാഭം , തൊഴിൽ വിജയം എന്നിവ ഉണ്ടാകും. വളരെ നാളായി ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുവാൻ സാധിക്കും. തൊഴിൽ രഹിതർക്കു ഉന്നത സ്ഥാനത് തൊഴിൽ ലഭിക്കുവാൻ ഇടയുണ്ട്. അപ്രതീഷിതമായ ധനലാഭം , സത് ചിന്താഗതി, ഐശ്വര്യം, നല്ല ആരോഗ്യം എന്നിവ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്. മിത്രങ്ങൾ ആയി ഇരുന്നവർ ശത്രുക്കളായി മാറും. സന്താനങ്ങളെ കൊണ്ടുള്ള വേവലാതി കുറയുകയും അവർക്ക് ജോലി ലഭിക്കുവാനോ പഠനത്തിൽ മികച്ച ഫലം ലഭിക്കുവാനും ഇടയുണ്ട്. ബിസിനെസ്സിൽ പുരോഗതി ഉണ്ടാവും. സാമ്പത്തീകമായി പുതിയ വരുമാന സ്രോദസ്സുകൾ വന്നുചേരും. വളരെ കാലമായി പിണങ്ങിയിരുന്ന ബന്ധു ജനങ്ങളുമായി കൂടി കാഴ്ച ഉണ്ടാവുകയും പിണക്കം രമ്യതയിൽ പരിഹരിക്കുവാനും സാധിക്കും. നല്ല വിവാഹ ബന്ധങ്ങൾ വന്നു ചേരുകയും ഉത്തമ പങ്കാളിയെ ലഭിക്കുവാനും ഇടയുണ്ട്. ജാതകത്തിൽ ആദ്യത്യൻ ബലവാനായി ഇരിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കുവാൻ ഇടയുണ്ട്. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഈശ്വര വിശ്വാസം കൂടുകയും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. ജീവിതപങ്കാളിക്കോ,സന്താനങ്ങൾക്കോ, അവനവനോ രോഗ ദുരിതം ഉണ്ടാകും.അതീവമായ കോപം ജീവിതത്തിൽ നഷ്ടം ഉണ്ടാകുവാൻ ഇടനൽകും. നിനച്ചിരിക്കാത്ത നേരത്ത് ആപത്തു ഉണ്ടാവാൻ ഇടയുണ്ട്. അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകും. ധന സംബന്ധമായി കേസുകളോ വഴക്കുകളോ ഉണ്ടാവാൻ ഇടയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. പ്രധാനപ്പെട്ട ബന്ധുജനങ്ങളുടെ വിയോഗം ഉണ്ടാവും. .ശത്രു ഭയം , വ്യവഹാര പരാജയം ,വീട് ലോൺ എടുത്തവർക്ക് സർക്കാരിൽ നിന്നും നടപടിക്രമം നേരിടേണ്ട അവസ്ഥ വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)