ഷങ്കർ സംവിധാനം ചെയ്ത നൻപൻ ത്രീ ഇഡിയറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു. ഹിന്ദിയിൽ ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ നടൻ വിജയ് ആണ് ചെയ്തത്. മറ്റു കഥാപാത്രങ്ങളെ ജീവയും ശ്രീകാന്തും സത്യരാജുമാണ് അവതരിപ്പിച്ചത്. ചിത്രീകരണത്തിനിടെ സെറ്റിൽ നിന്ന് വിജയ് ഷങ്കറുമായി വഴക്കിട്ട് പോയതിനെക്കുറിച്ച് പറയുകയാണ് നടൻ ശ്രീകാന്ത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
നൻപന്റെ സെറ്റിൽ അവസാനമെത്തിയത് ഞാനായിരുന്നു. ജോയിൻ ചെയ്ത ശേഷം നേരെ പോയത് ഷങ്കർ സാറിനെ കാണാനായിരുന്നു. അപ്പോൾ വിജയ് സർ അവിടെ നിന്ന് ഇറങ്ങി വരികെയായിരുന്നു. ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും മുഖം പോലും തിരിക്കാതെ അദ്ദേഹം പോയി. എനിക്ക് എന്താണ് കാര്യമെന്ന് മനസിലായില്ല. പിന്നീടാണ് അറിഞ്ഞത് സംവിധായകനുമായി വഴക്കിട്ടാണ് അദ്ദേഹം പോയതെന്ന്.
ഹെയർ സ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. തർക്കം രൂക്ഷമായതോടെ വിജയ് സർ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. ഷങ്കർ സാറും ദേഷ്യത്തിലായിരുന്നു. വിജയിക്ക് പകരം മഹേഷ് ബാബുവിനെയോ നേരത്തെ തീരുമാനിച്ച പോലെ സൂര്യയെയോ കാസ്റ്റ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.—-ശ്രീകാന്ത് പറഞ്ഞു.\