ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ജോ ബൈഡൻ; സുഗമമായ അധികാര കൈമാറ്റം ഉറപ്പ് നൽകി; കൂടിക്കാഴ്ചയിൽ വിട്ടുനിന്ന് മെലാനിയ ട്രംപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ജോ ബൈഡൻ; സുഗമമായ അധികാര കൈമാറ്റം ഉറപ്പ് നൽകി; കൂടിക്കാഴ്ചയിൽ വിട്ടുനിന്ന് മെലാനിയ ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം നടപ്പാക്കുമെന്ന് ബൈഡൻ ട്രംപിന് ഉറപ്പ് നൽകി. ട്രംപിനും പുതിയ നേതൃനിരയ്‌ക്കും സൗകര്യപ്രദമായ രീതിയിൽ എല്ലാ കാര്യങ്ങളും ഒരുക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും തങ്ങൾ ചെയ്യുമെന്നും ബൈഡൻ ട്രംപിന് ഉറപ്പ് നൽകി.

രാഷ്‌ട്രീയം എന്ന കടുപ്പമാണെന്നും, പല കാര്യങ്ങളിലും അത് മനോഹരമായി ലോകമായി തോന്നില്ലെന്നുമാണ് ട്രംപ് ബൈഡന് മറുപടി നൽകിയത്. ഇപ്പോൾ ഇത് മനോഹരമായ ഒരു ലോകമാണ്. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കിയതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിൽ നിന്ന് നിയുക്ത പ്രഥമ വനിത മെലാനിയ ട്രംപ് വിട്ടുനിന്നു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്. മെലാനിയ ട്രംപ് ഇതില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.സമാനമായി പ്രഥമ വനിതയും തന്റെ പിൻഗാമിയെ ഔദ്യോഗിക വസതിയിൽ ചായ സത്കാരത്തിന് ക്ഷണിക്കുന്നതാണ് വർഷങ്ങളായി തുടരുന്ന പതിവ്. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം അന്നത്തെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ ഒരുക്കിയ സത്കാരത്തിൽ മെലാനിയ പങ്കെടുത്തിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മെലാനിയ ട്രംപും ജിൽ ബൈഡനും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല.

ജോ ബൈഡനൊപ്പം സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനും കൂടി ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. മെലാനിയ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ബൈഡനും മെലാനിയയും ചേർന്ന് ട്രംപിന് കൈമാറിയതായും വൈറ്റ് ഹൗസ് അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റ്സ്, നിയുക്ത ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവർ മാത്രമാണ് കൂടിക്കാഴ്ചയിൽ ബൈഡനും ട്രംപിനുമൊപ്പം ചേർന്നത്.

312 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് മൂന്നാം വട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് 226 വോട്ടുകൾ മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 270 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ തന്നെ ട്രംപ് സ്വയം വിജയപ്രഖ്യാപനം നടത്തിയിരുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനും, പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് ജനുവരി 20നുമാണ്.

 

 

 

 

 

Tags: WHITE HOUSEdonald trumpus presidentjoe biden
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies