"ആരുടെ ഭൂമിയാണെന്ന് ചോദിക്കുമ്പോൾ അള്ളാഹുവിന്റെ ഭൂമി എന്നാണ് അവർ പറയുന്നത്; ദൈവത്തിന് എന്തിനാണ് ഈ സ്വത്തുക്കൾ": വഖ്ഫ് അധിനിവേശത്തിനെതിരെ മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആരുടെ ഭൂമിയാണെന്ന് ചോദിക്കുമ്പോൾ അള്ളാഹുവിന്റെ ഭൂമി എന്നാണ് അവർ പറയുന്നത്; ദൈവത്തിന് എന്തിനാണ് ഈ സ്വത്തുക്കൾ”: വഖ്ഫ് അധിനിവേശത്തിനെതിരെ മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കാലിന്റെ അടിയിലെ മണ്ണൊലിച്ച് പോകുന്ന അവസ്ഥയാണ് മുനമ്പത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് നടനും സംവിധായകനുമായ മേജർ രവി. മറ്റൊരു തരത്തിലാണെങ്കിലും തന്റെ ഭൂമിയും നഷ്ടപ്പെട്ടതാണ്. അതിനാൽ മുനമ്പത്തെ ജനങ്ങളുടെ വേദന തനിക്ക് മനസിലാകുമെന്നും മേജർ രവി പറഞ്ഞു. മുനമ്പം സമരവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ പൂർവികന്മാരുടെ സ്വത്ത് ഒരു സുപ്രഭാതത്തിൽ വഖ്ഫ് ബോർഡിന്റേതാണെന്ന് പറഞ്ഞാൽ അത് എങ്ങനെ അം​ഗീകരിക്കാനാവും. മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ നിങ്ങൾ അനുഭവിച്ച അതേ വേദന എനിക്കും ഉണ്ടായിരുന്നു. എന്നാൽ അത് കോടതി ഉത്തരവായിരുന്നു. ഇന്ന്, വഖ്ഫ് ബോർഡ് ഒരു നോട്ടീസ് തന്നിട്ടാണ് ഇറങ്ങണമെന്ന് പറയുന്നത്.

ഇത് ആരുടെ ഭൂമിയാണെന്ന് ചോദിക്കുമ്പോൾ അള്ളാഹുവിന്റെ ഭൂമി എന്നാണ് അവർ പറയുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് കൊടുക്കാത്ത മണ്ണ് നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന് എന്തിനാണ്. ഈ ഭൂമി പിടിച്ചെടുത്തിട്ട് അവർ എന്ത് ചെയ്യാനാണ് പോകുന്നത്.

വഖ്ഫ് ബോർഡിന്റെ ബില്ല് ജനങ്ങൾക്ക് ഉതകുന്ന ബില്ലാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചിരുന്നു. എന്നാൽ മുനമ്പത്തെ എംപി തന്നെയാണ് അതിന് തടസം നിന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഇതൊക്കെയാണോ ചെയ്യേണ്ടത്. മുനമ്പത്ത് നിന്ന് ആരെയും ആരും ഇറക്കിവി‍ടില്ല. കാരണം ഇതിന് കോടതി ഉത്തരവില്ല. ഇവിടെ നിന്ന് ഇറങ്ങില്ലെന്ന് നമുക്ക് ചങ്കൂറ്റത്തോടെ പറയാനാകും. ജാതിമതഭേദമന്യേ ജനങ്ങളോടൊപ്പം തങ്ങളുണ്ടായിരിക്കുമെന്നും മേജർ രവി പറഞ്ഞു.

Tags: ernakulamMAJOR RAVImunmbam
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies