പ്രണയത്തിന്റെ തുടക്കത്തെ കുറിച്ച് മനസുതുറന്ന് നയൻതാര. ‘നാനും റൗഡി താൻ’ എന്ന സിനിമയിലൂടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. പ്രണയവും വിവാഹവും പങ്കുവക്കുന്ന ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിലിന്റെ ട്രെയിലറിലാണ് പ്രണയത്തിന്റെ ആദ്യനാളുകളെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത്.
ഒരു സംവിധായകൻ എന്ന നിലയിൽ വിഘ്നേഷ് ശിവന്റെ രീതികൾ എന്നെ ഒരുപാട് ആകർഷിച്ചു. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയിലെ തെരുവുകളിൽ നടക്കുകയായിരുന്നു. എന്റെ ഷോട്ട് ആകാനായി ഞാൻ കാത്തിരുന്നു. വിജയ് സേതുപതിയുമായി വിക്കി സംസാരിക്കുന്നത് ഞാൻ കണ്ടു. അന്ന് എന്തുകൊണ്ടോ ഞാൻ വിക്കിയെ വെറുതെ നോക്കിനിന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്നെ ഒരുപാട് ആകർഷിച്ചു.
ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ വിക്കിയ്‌ക്ക് ഞാനൊരു മെസേജ് അയച്ചു. ഈ സെറ്റ് ഞാൻ ഒരുപാട് മിസ് ചെയ്യുമെന്ന് വിക്കിയോട് പറഞ്ഞു. എനിക്കും അതേ അനുഭവമാണ് ഉള്ളത് എന്നായിരുന്നു വിക്കിയുടെ മറുപടി. പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഞാൻ മാഡത്തിനെ മറ്റൊരു രീതിയിലും കണ്ടിരുന്നില്ലെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞതായും നയൻതാര പറയുന്നു.
18-നാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. 2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തിറങ്ങുമെന്ന് നയൻതാര അറിയിച്ചിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും വീഡിയോ പുറത്തിറങ്ങാത്തതിന്റെ പേരിൽ വലിയ സൈബറാക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനെ കുറിച്ച് നയൻതാര വ്യക്തമാക്കിയത്.