ജെഹന്നാസ്ബെർഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ റെക്കോർഡ് ടി20 സ്കോറാണ് ഇന്ത്യ കുറിച്ചത്. തിലകും സഞ്ജുവും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ പ്രോട്ടീസ് ബൗളർമാരെ വിയർത്തു. ഇതിനിടെ നടന്നൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
9 സിക്സറുകൾ പറത്തിയ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് അതിർത്തിവര കടന്നൊരു പന്ത് പതിച്ചത് ഒരു ആരാധികയുടെ മുഖത്തായിരുന്നു. ഇവർ വേദനകൊണ്ട് നിലവിളിയും തുടങ്ങി.ഇത് ശ്രദ്ധിച്ച സഞ്ജു കൈയുയർത്തി അവരോട് ക്ഷമാപണവും നടത്തി.
ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സ്റ്റബ്സിന്റെ ഓവറിലായിരുന്നു സംഭവം. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് പന്ത് മുഖത്ത് കൊണ്ടെത്. ഇതിനാൽ കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു . വേദന മാറാൻ ഇവരുടെ കവിളിൽ ഐസ് പാക്ക് വയ്‌ക്കുന്നതും കണ്ടു.
Sanju Samson immediately apologized to the fan after his six accidentally struck her
pic.twitter.com/7mACXAxquw— ICT Fan (@Delphy06) November 15, 2024
“>