ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസാണ് അപകടത്തിൽ മരിച്ചത്. ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തേയാൾ നേപ്പാൾ സ്വദേശിയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇവർ സഞ്ചരിച്ച വാഹനമിടിച്ചതാണ് അപകട കാരണം.













