ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്‌വി. ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഒരുക്കം വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു വെല്ലുവിളി. പാകിസ്താന്റെ അഭിമാനത്തിനാണ് മുൻഗണനയെന്നും അതിനാൽ ചാമ്പ്യൻ ട്രോഫി രാജ്യത്ത് തന്നെ നടക്കുമെന്നുമാണ് നഖ്വിയുടെ വെല്ലുവിളി. ഒരിക്കലം ഹൈബ്രിഡ് മോഡൽ അംഗീകരിക്കില്ലെന്നും പിസിബി ചെയർമാൻ പറയുന്നു. ഇന്ത്യക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളോട് പറയം നമ്മൾ പഹരിക്കും.
നമ്മൾ നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. ഒരു ഹൈബ്രിഡ് മോഡലുമില്ല. ഐസിസി അന്തിമ ഷെഡ്യൂൾ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് കരുതുന്നു, ആഗോള ക്രിക്കറ്റ് ബോർഡുകളെ പ്രതിനിധീകരിക്കുന്ന ഐസിസി അതിന്റെ വിശ്വാസ്യത നിലനിർത്തണം. ഷെഡ്യൂൾ പുനഃക്രമീകരിച്ചെങ്കിലും റദ്ദാക്കലിനെക്കുറിച്ചൊന്നും അറിയിപ്പ് കിട്ടിയില്ല. കായിരംഗത്ത് രാഷ്‌ട്രീയം കലർത്തരുത്.
ഒരു രാജ്യവും [ഇന്ത്യ] അവയെ കൂട്ടിക്കുഴയ്‌ക്കരുത്. മറ്റ് ഐസിസി അംഗങ്ങൾക്ക് എന്നപോലെ ഞങ്ങൾക്കും അവകാശമുണ്ട്. അതിൽ ആരെയും കൈകടത്താൻ അനുവദിക്കില്ല ചാമ്പ്യൻസ് ട്രോഫി പാക്കിസ്താനിലേ നടക്കൂ-നഖ്‌വി വെല്ലുവിളിച്ചു.
Mohsin Naqvi also said “Sports and politics should not be mixed, no country [India] should mix them. No one [Jay Shah] can give us a tough time because we have our rights just as all other ICC members have rights. Champions Trophy will be in Pakistan only” 🇵🇰🇮🇳🔥🔥 pic.twitter.com/9RhFF1RoZf
— Farid Khan (@_FaridKhan) November 18, 2024
“>















