വിവാഹത്തിന് പടക്കം പൊട്ടിക്കുന്നതിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. വരന്റെ ബന്ധു വധുവിന്റെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറ്റി. യുവതിയുടെ കസിൻ കൊല്ലപ്പെട്ടു. 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു.പൊലീസ് കാറുടമയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി രാജസ്ഥാനിലെ ദൗസയിലെ ലാൽസോട്ട് മേഖലയിലായിരുന്നു സംഭംവം.
ഒരു കാറിന് മേലെ കയറിയിരുന്ന് വരന്റെ ബന്ധുക്കൾ പടക്കം പൊട്ടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവതിയുടെ ബന്ധു ഗോലു മീനയുമായി (22) യുവാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ ഇയാളെ വരന്റെ ബന്ധുക്കൾ തല്ലി. പിന്നീട് ഗോലുവിനെ ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം വധുവിന്റെ ബന്ധുക്കൾക്ക് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു.
9പേർക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള 7 പേരെ ജയ്പൂരിലേക്ക് മാറ്റി. ചികിത്സയ്‌ക്കിടെയാണ് യുവതിയുടെ ബന്ധു മരിച്ചത്. കാർ ഉടമ മഹീന്ദ്ര മീനയെ പൊലീസ് പിടികൂടി.അതേസമയം സംഭവ സമയത്ത് കാർ ഓടിച്ചിരുന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
#Dausa #लालसोट में शादी समारोह में पटाखे चलाने को लेकर विवाद
शादी में शामिल होने आए आधा दर्जन लोगों को कार से कुचला, लाडपुरा गांव का है मामला, pic.twitter.com/2fN7Ql8t4f— Ajju (@AjayMee01081803) November 17, 2024