മതപഠനം നിയന്ത്രിക്കണം; മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്ട്രത്തിന് അപകടം;  ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ കെപി ശശികല ടീച്ചർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതപഠനം നിയന്ത്രിക്കണം; മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് അപകടം;  ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ കെപി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 10:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആറ്റുകാലിൽ ഭാരതംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് തന്നെ അപകടമാണെന്നും വിഷയത്തെ ​ഗൗരവമായി തന്നെ കാണണമെന്നും അവർ‌ ആവശ്യപ്പെട്ടു.

ഫ്ലക്സ് ബോർഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയത് കാണുമ്പോൾ ദുഃഖമാണോ ഭയമാണോ ആശങ്കയാണോയെന്നറിയില്ല. വിദ്യാർത്ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ അതിലേക്ക് നയിച്ച സാഹചര്യമെന്താണെന്ന് നോക്കണം. അവരുടെ മതപഠനമാകും അവരെ അതിലേക്ക് നയിച്ചത്. മതപഠനത്തെ കാര്യമായ ചർച്ചയ്‌ക്ക് വിധേയമാക്കേണ്ട സമയം വൈകിയിരിക്കുന്നുവെന്നും കെപി ശശികല ടീച്ചർ ജനം ടിവിയോട് പറഞ്ഞു.

കത്തിയുമായി നടക്കുന്ന ക്രിമിനലുകളാണ് ഇവർ. ആസൂത്രിതമായി തന്നെയാണ് അക്രമികളെത്തിയത്. ​ഇത്തരത്തിൽ കുട്ടികളെ പറഞ്ഞയച്ചവരോ അല്ലെങ്കിൽ ഇവരെ രൂപപ്പെടുത്തിയവരോ, അവരെ കുറിച്ച് ചർച്ചകൾ നടക്കണം. അരുതാത്ത ഒരു കാര്യവും ഇവിടെ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകരുതെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.

ഈ മനസുമായി വളർന്നുവരുന്ന കുട്ടികൾ നാളെ ഈ രാഷ്‌ട്രത്തോടും അവർക്കൊപ്പം കഴിയുന്ന ഇതര മതസ്ഥരോട് എന്താകും ചെയ്യുകയെന്നും അവർ ചോദിച്ചു. മോശം ചിന്താ​ഗതികളോടെ വളർന്നുവരുന്ന കുട്ടികൾ രാഷ്‌ട്രത്തിന് തന്നെ അപകടമാണ് സൃഷ്ടിക്കുന്നത്. വികൃതമായ ചിന്താ​ഗതികളോടെയാണ് അവർ വളർന്നുവരുന്നത്. ​വിഷയത്തെ ചെറുത്താക്കി കാണരുത്. എല്ലാ മതങ്ങളുടെയും മതപഠന സിലബസ് എല്ലാവരും ഒരുമിച്ചിരുന്ന് കൊണ്ടാകണം നിർമിക്കാനെന്നും അവർ അഭിപ്രായപ്പെട്ടു.

ബോധമുറയ്‌ക്കാൈത്ത പ്രായത്തിലാണ് കുട്ടികളെ മതപഠന ക്ലാസിനായി പറഞ്ഞുവിടുന്നത്. പഠിക്കുന്നത് തലയിൽ ഉറച്ചുനിൽക്കുന്ന അതിരാവിലെയാണ് കുട്ടികളെ മതപഠന ക്ലാസിന് അയക്കുന്നത്. അന്യമത വിരോധവും രാഷ്‌ട്ര വിരോധവുമാണ് അവിടെ പഠിപ്പിക്കുന്നതെന്ന് ഈ സംഭവങ്ങളിലൂടെ വ്യക്തമായി. കേരളത്തിൽ ​ഗൗരവമായ ചർച്ചകൾ നടക്കണം. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ മതപഠനം നിയന്ത്രിക്കണം. എല്ലാ മതത്തിൽ പെട്ട വിദ്യാഭ്യാസ വിദ​​ഗ്ധന്മാരും ഉൾപ്പെട്ട ഒരു ബോർഡ് അം​ഗീകരിക്കാത്ത ഒരു പാഠ്യപദ്ധതിയും മതപഠനത്തിന് അനുവദിക്കരുതെന്നും കെ.പി ശശികല ടീച്ചർ ആവശ്യപ്പെട്ടു.

Tags: kp sasikala teacherഹിന്ദു ഐക്യവേദിattukalകെ.പി ശശികല ടീച്ചർBharathambaഭാരതംബ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies