ഒറിജിനലിന് 200 രൂപ; ആയിരം കൊടുത്താൽ വ്യാജനെ കിട്ടും; ളാഹയിൽ വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്തി; ശബരിമല കേന്ദ്രീകരിച്ച റാക്കറ്റ് സംഘത്തിനായി അന്വേഷണം ശക്തം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറിജിനലിന് 200 രൂപ; ആയിരം കൊടുത്താൽ വ്യാജനെ കിട്ടും; ളാഹയിൽ വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്തി; ശബരിമല കേന്ദ്രീകരിച്ച റാക്കറ്റ് സംഘത്തിനായി അന്വേഷണം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് റാക്കറ്റിനെതിരെ അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ ളാഹയിൽ നിന്ന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ച കച്ചവടക്കാരെ കണ്ടെത്തി. പമ്പ, നിലയ്‌ക്കൽ, കാനനപാത എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ ജീവനക്കാർക്കാണ് തട്ടിപ്പ് സംഘം വ്യാജ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തത്.

ശബരിമല തീർത്ഥാടന പാതകളിൽ കച്ചവടം നടത്തുന്ന ഹോട്ടലുകളിലെ ജീവനക്കാർക്ക് ആരോഗ്യവകുപ്പ് നൽകുന്ന ഹെൽത്ത് കാർഡ് നിർബന്ധമാണ്. ജീവനക്കാരെ ഡോക്ടർമാർ പരിശോധിച്ച് അസുഖങ്ങൾ ഇല്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്തിയാണ് കാർ‍ഡ് നൽകുന്നത്. ജീവനക്കാർ ടൈഫോയ്ഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഹെൽത്ത് കാർഡ് നൽകുന്നതിലൂടെ ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് വ്യാജ ഹെൽത്ത് കാർഡ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്.

ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന പരിശോധനകളോ വാക്സിനോ ആവശ്യമില്ലാതെ തന്നെ റാക്കറ്റ് സംഘം ഹോട്ടൽ ജീവനക്കാരായ ആവശ്യക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകുന്നു. കഴിഞ്ഞദിവസം ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ചില സ്വകാര്യ ലാബുകാർ പമ്പയിലും നിലയ്ലിക്കലും വ്യാജ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഘത്തെ ഹെൽത്ത് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയിട്ടുമുണ്ട്.

വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്താൻ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനകൾ തുടരുകയാണ്. ളാഹയിൽ തട്ടിപ്പു സംഘം വ്യാപകമായി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന ഹെൽത്ത് കാർഡിന് 200 രൂപ മാത്രം ചിലവ് വരുമ്പോൾ തട്ടിപ്പ് സംഘം വ്യാജ ഹെൽത്ത് കാർഡുകൾക്ക് ആയിരത്തിലധികം രൂപ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Tags: SABARIMALAHealth CardFAKE HEALTH CARD
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies